മോശം പ്രകടനം: 240 ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു; ഒരുമാസത്തെ താമസവും ശമ്പളവും നല്‍കും

ഫെബ്രുവരിയില്‍ സമാനമായ രീതിയില്‍ 300 ട്രെയിനികളെ കമ്പനി പിരിച്ചുവിട്ടിരുന്നു

മോശം പ്രകടനത്തെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്. 240 അഡീഷണല്‍ ട്രെയിനികളെയാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടത്. പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ ഇന്ന് രാവിലെയാണ് എല്ലാവര്‍ക്കും ലഭിച്ചത്. ഫെബ്രുവരിയില്‍ സമാനമായ രീതിയില്‍ 300 ട്രെയിനികളെ കമ്പനി പിരിച്ചുവിട്ടിരുന്നു.മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്തവണ ജീവനക്കാര്‍ക്ക് ഒരു മാസത്തെ സമയമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

യോഗ്യതാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്ന് ഇമെയില്‍ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്. പിരിച്ചുവിട്ടവര്‍ക്ക് ഔട്ട്‌പ്ലേസ്‌മെന്റ് സര്‍വീസ്, ഒരുമാസത്തെ ശമ്പളവും താമസവും, മടക്കായാത്രക്കുള്ള അലവന്‍സും കമ്പനി നല്‍കുന്നുണ്ട്.

Content Highlights: Infosys lets go off 240 more trainees who failed tests, offers free upskilling

To advertise here,contact us