പണമില്ല പഠിപ്പിക്കാന് എന്ന രക്ഷിതാക്കളുടെ ആകുലതകള്ക്ക് കരിയര് ജേര്ണിയില് പരിഹാരമുണ്ട്. ചെലവ് നേരിടാനുള്ള ഏക മാര്ഗം കോളേജ് ഫീസ് അടയ്ക്കുന്നതിന് പുറമെ അധിക ആനുകൂല്യങ്ങളുള്ള ഒരു വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുക എന്നതാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം താങ്ങാനാവുന്നതാക്കി മാറ്റാന് സഹായിക്കുന്നതിന് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരാധിഷ്ഠിത നിരക്കില് വിദ്യാഭ്യാസ വായ്പകള് വാഗ്ദാനം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്ത്ഥികള്ക്ക് തുക ഉടനടി അടയ്ക്കേണ്ടതില്ല. കോഴ്സ് പൂര്ത്തിയാക്കിയതിന് ശേഷമുള്ള മാസങ്ങള് അല്ലെങ്കില് ഒരു വര്ഷം മുതല് തിരിച്ചടവ് കാലാവധി ആരംഭിക്കുന്നു. ചില സന്ദര്ഭങ്ങളില് ഇത് 5 മുതല് 7 വര്ഷം വരെ നീട്ടാവുന്നതാണ്. ബാങ്കുകള്ക്കനുസരിച്ച് പലിശനിരക്ക് വ്യത്യാസപ്പെടുന്നു. സെമസ്റ്ററിന്റെ തുടക്കത്തില് വായ്പ തുക ബാങ്ക്നേരിട്ട് സ്ഥാപനത്തിനോ/സര്വകലാശാലയ്ക്കോ നല്കും.
ലൈബ്രറി ഫീസ്, ഹോസ്റ്റല് ഫീസ്, പുസ്തകങ്ങളുടെ വില, ലബോറട്ടറി ഫീസ് തുടങ്ങിയ മറ്റ് എല്ലാ ചെലവുകളും വിദ്യാഭ്യാസ വായ്പകളില് ഉള്പ്പെടുന്നു. അതിനാല് വിദ്യാര്ത്ഥി സ്വന്തം പോക്കറ്റില് നിന്ന് ഒരു ചെലവും നല്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നു. ലോണുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളുടെ പ്രതിനിധികള് കരിയര് ജേര്ണി എജ്യുക്കേഷന് എക്സ്പായില് പങ്കെടുക്കുന്നുണ്ട്.
Content Highlights: Microtec Career Journey 2025 on may