സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ; 'വാരണം ആയിരം' റീ-റിലീസിനെത്തുന്നു

തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ, എക്സ്പ്രഷൻ കിംഗ് എന്നൊക്കെ വിശേഷിപ്പിക്കാം സൂര്യയെ. നടന്റെ എവർ ഗ്രീൻ ചാർട്ടിൽ ഇടം നേടിയിട്ടുള്ള ചിത്രം 'വാരണം ആയിരം' ഇപ്പോൾ വീണ്ടും ആഗോളതലത്തിൽ റിലീസിനെത്തുകയാണ്. ജൂലൈ 23, നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്.

World Wide Grand Re-Release ❤️👌🏼#SuryaSonOfKrishnan @Suriya_offl#SuriyaBdayGalaMonth https://t.co/6VcpLOMyZW

ഇന്ത്യയിൽ ജൂലൈ 21-നും മറ്റ് രാജ്യങ്ങളിൽ ജൂലൈ 19-നുമാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ കരിയറിനെ അടയാളപ്പെടുത്തിയ ചിത്രമാണ് വാരണം ആയിരം. 2008-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് താരം എത്തിയത്. ഒപ്പം സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവരും നായികമാരായി.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളതാണ്. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധാനം. കങ്കുവ ആണ് സൂര്യയൂടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സൂര്യയുടെ 42-മത് ചിത്രമാണ് കങ്കുവ. എസ് ജെ സൂര്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 3-ഡിയിലാണ് ഒരുങ്ങുന്നത്. അന്പത് ശതമാനത്തോളം ചിത്രീകരണം പൂര്ത്തിയായ ചിത്രം 2024 ന്റെ തുടക്കത്തിൽ തിയ്യേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

To advertise here,contact us