'രാജാവിനൊപ്പമുള്ള സ്വപ്ന അരങ്ങേറ്റം'; നയൻതാരക്ക് അഭിന്ദനങ്ങളറിയിച്ച് വിഘ്നേഷ് ശിവൻ

ഇന്നലെ റിലീസ് ചെയ്ത ടീസർ ഒരു ദിവസം കൊണ്ട് 51 മില്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്

ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലി ചിത്രം 'ജവാന്റെ' ടീസര് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. തമിഴ് സിനിമയിൽ നിന്നും ബോളിവുഡ് സിനിമയിൽ നിന്നും നിരവധി പ്രമുഖർ സിനിമയ്ക്ക് ആശംസകളുമായെത്തിയിരുന്നു. ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണ്. നടിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ.

ടീസറിന് പിന്നാലെ നയൻതാരക്കും ജവാൻ ടീമിനും അഭിനന്ദനങ്ങളറിയിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ പങ്കാളി കൂടിയായ നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സന്തോഷം വിഘ്നേഷ് പങ്കുവെച്ചത്. രാജാവിനൊപ്പമുള്ള സ്വപ്ന അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകൾ. അനിരുദ്ധിനും വിജയ് സേതുപതിക്കും അഭിനന്ദനം, വിഘ്നേഷ് കുറിച്ചു.

സംവിധായകൻ അറ്റ്ലി സ്റ്റോറിക്ക് പ്രതികരണമറിയിച്ചിട്ടുമുണ്ട്. വൻതാരനിരയാണ് ജവാനിൽ അണിനിരക്കുന്നത്. നയൻതാരയെ കൂടാതെ പ്രിയാമണിയും കാമിയോ വേഷത്തിൽ ദീപിക പദുക്കോണും എത്തുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ടീസർ ഒരു ദിവസം കൊണ്ട് 51 മില്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സംഗീത സംവിധാനം അനിരുദ്ധാണ്. സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

To advertise here,contact us