'നമ്മൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്, ഇനിയും ഞങ്ങൾക്ക് വേണ്ടി പാടുക'; സുജാത

റിപ്പോർട്ടർ ടിവിയിൽ കോഫി വിത്ത് അരുൺ പരിപാടിയിലൂടെയാണ് സുജാത സഹപ്രവർത്തകയും പ്രിയ സുഹൃത്തും കൂടിയായ കെ എസ് ചിത്രയ്ക്ക് ആശംസകളറിയിച്ചത്

കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസയുമായി ഗായിക സുജാത. ഇനിയും നിറയെ പാട്ടുകൾ പാടണമെന്നും, പ്രായമാകുന്നില്ല നമ്മള് ചെറുപ്പമായിക്കൊണ്ടിരിക്കുകയാണെന്നും സുജാത പറഞ്ഞു. റിപ്പോർട്ടർ ടിവിയിൽ കോഫി വിത്ത് അരുൺ പരിപാടിയിലൂടെയാണ് സുജാത സഹപ്രവർത്തകയും പ്രിയ സുഹൃത്തും കൂടിയായ കെ എസ് ചിത്രയ്ക്ക് ആശംസകളറിയിച്ചത്.

വളരെ വളരെ സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നമ്മൾ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ അനുഗ്രഹങ്ങളുമുള്ള ദിനമായിരിക്കട്ടെ ഇന്ന്. ഇനിയും നിറയെ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടി തരിക. സന്തോഷമായി ഇരിക്കൂ, ആരോഗ്യകരമായി ഇരിക്കൂ, അതാണ് ഏറ്റവും പ്രധാനം. എല്ലാ പ്രാർത്ഥനയും ചിത്രയ്ക്ക്.

മലയാളത്തിന്റെ വാനമ്പാടി 60-ന്റെ നിറവിലാണ്. സിനിമ-സാംസ്കാരിക രംഗത്ത് നിന്ന് നിരവധിപേരാണ് ഗായികയ്ക്ക് ജന്മദിനാശംസ നേർന്നത്. സംഗീത സംവിധായകൻ രഞ്ജിൻ രാജ്, കൈലാസ് മേനോൻ, ഹരീഷ് ശിവരാമകൃഷ്ണൻ, മഞ്ജരി തുടങ്ങിയവർ റിപ്പോർട്ടറിലൂടെ പാട്ടു പാടി ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

To advertise here,contact us