തെന്നിന്ത്യൻ താരം അര്ജുന് സര്ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്. വിവാഹനിശ്ചയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വധൂവരന്മാര്ക്കൊപ്പമുള്ള അര്ജുന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകർ ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2024 ഫെബ്രുവരിയില് വിവാഹം ഉണ്ടാവുമെന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. ഐശ്വര്യയും ഉമാപതിയും സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും രണ്ടുപേർക്കും ശ്രദ്ധ നേടാൻ സാധിച്ചിട്ടില്ല. 'പട്ടത്ത് യാനൈ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2013-ൽ ഇറങ്ങിയ ഈ ചിത്രത്തിന് ശേഷം പിന്നീട് 2018-ൽ അര്ജുന് സർജ നായകനായി പുറത്തിറങ്ങിയ പ്രേമ ബരഹ എന്ന കന്നഡ ചിത്രത്തിലാണ് ഐശ്വര്യയെ പിന്നീട് കണ്ടത്.
അതേസമയം 'അധഗപ്പട്ടത് മഗജനഞ്ജലയ്' എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ സിനിമയിലേക്കെത്തുന്നത്. മണിയാര് കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.