'പ്രേമം വീണ്ടും പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചു'; അൽഫോൺസ് പുത്രന് തുറന്ന കത്തെഴുതി സുധ കൊങ്കര

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൻസ് പറഞ്ഞത്

സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്നത് കഴിഞ്ഞ ദിവസമാണ്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൻസ് പറഞ്ഞത്. ഇതിനോട് പ്രതികരിച്ച് അൽഫോൺസിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് സംവിധായിക സുധ കൊങ്കര.

Dear @puthrenalphonse ,I’m going to miss your cinema. Premam is my all time favourite and kept me alive at my lowest. I would watch it on loop. It made me, a total cynic, fall in love again with the idea of being in love. Please continue to create in any form and I will… pic.twitter.com/maeRMHMBlD

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് 'പ്രേമം' എന്നും തന്നെ വീണ്ടും പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് ഈ ചിത്രമാണെന്നുമാണ് സുധ കൊങ്കര എഴുതിയത്.

'പ്രിയപ്പെട്ട അൽഫോൺസ്, എനിക്ക് നിങ്ങളുടെ സിനിമ മിസ് ചെയ്യും. പ്രേമം എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നും എനിക്ക് മോശം സമയങ്ങളിൽ ആശ്വാസവുമായിട്ടുണ്ട്. ഞാനതു തുടർച്ചയായി കാണുമായിരുന്നു. നിങ്ങളുടെ സിനിമ എന്നെ വീണ്ടും പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചു. നിങ്ങൾ ഏത് രൂപത്തിലും സൃഷ്ടികൾ തുടരൂ, ഞാനത് കാണും,' സംവിധായിക എക്സിൽ കുറിച്ചു.

അതേസമയം പോസ്റ്റ് ചർച്ചയായതിന് പിന്നാലെ അൽഫോൺസ് ഇത് പിൻവലിച്ചിരുന്നു.

To advertise here,contact us