'അൽഫോൺസിന്റെ പിറന്നാൾ സമ്മാനം കിട്ടി'; സ്നേഹ സന്ദേശവുമായി കമൽഹാസൻ

പാട്ടിന് നന്ദി പറഞ്ഞും അൽഫോൺസിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചുമാണ് കമൽഹാസന്റെ സന്ദേശം

സംവിധായകൻ അൽഫോൺസ് പുത്രന്റെ പാട്ടിന് അഭിനന്ദനങ്ങളുമായി ഉലകനായകൻ കമൽഹാസൻ. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് അൽഫോൺസ് ഒരു പാട്ട് തയാറാക്കിയിരുന്നു. പാട്ടിന് നന്ദി പറഞ്ഞും അൽഫോൺസിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചുമാണ് കമൽഹാസന്റെ സന്ദേശം.

വോയിസ് നോട്ടായി അൽഫോൻസിന് അയച്ച സന്ദേശം നടൻ പാർഥിപനാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പാർഥിപൻ വഴിയായിരുന്നു അൽഫോൺസ് തന്റെ പാട്ട് കമലില് എത്തിച്ചത്. അൽഫോൺസിനോട് ആരോഗ്യം ശ്രദ്ധിക്കണമെന്നും സന്തോഷമായി ഇരിക്കണമെന്നും കമൽഹാസൻ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

பெரிதோ சிறிதோ விருதே கிடைத்தாலும்,என் பிறந்த நாள் பரிசாக நான் நினைப்பது இக்குரலை தான்….கேட்கும் மாத்திரத்தில் புரியாது….புதிய பாதைக்கு முன் நாகரீகமாக யாசகமே பலரிடம் கேட்டிருக்கிறேன்.அதன் பின் அருள் பாவிக்கும் ரசிகர்களாகிய உங்களின் ஆதரவால் நான் யாரிடமும் எனக்காக எதையும்… pic.twitter.com/INYEj3f8UY

'അൽഫോൺസ് പുത്രന്റെ പാട്ട് കേട്ടു, അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നിരുന്നാലും അദ്ദേഹത്തിന്റെ മനസ്സ് നന്നായിരിക്കുന്നുവെന്ന് മനസിലാക്കുന്നു. അത് അൽഫോൺസിന്റെ പാട്ടുകളിൽ പ്രകടമാണ്. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാൽ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അൽഫോൻസ്,' കമൽഹാസൻ പറഞ്ഞു.

കഴിഞ്ഞ മാസമാണ് അൽഫോൻസ് പുത്രൻ സിനിമ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നും അത് സ്വയം കണ്ടെത്തിയെന്നുമാണ് സംവിധായകൻ പറഞ്ഞത്. ആർക്കും ബാധ്യതയാകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൺസ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.

To advertise here,contact us