ഐഎഫ്എഫ്കെ 2023; ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം

സനൂസിയുടെ ആറ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രശസ്ത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഡീപ്ഫെയ്ക്കിൽ സാറ ടെണ്ടുൽക്കറും; അസ്വസ്ഥത തോന്നുന്നു എന്ന് താര പുത്രി

ഡിസംബർ 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സനൂസിയുടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 'പെർഫക്റ്റ് നമ്പർ', 'ദ ഇല്യുമിനേഷൻ', 'ദ കോൺട്രാക്റ്റ്', 'ദ സ്പൈറൽ', 'ഫോറിൻ ബോഡി', 'എ ഇയർ ഓഫ് ദ ക്വയറ്റ് സൺ' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

കഥയാണ് കാര്യം; അൻജന-വാർസ് സിനിമകൾ വരുന്നു, ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

ജീവിതം, മരണം, വിശ്വാസം, ധാർമ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാർധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങൾ. 1939ൽ വാഴ്സയിലാണ് സനൂസിയുടെ ജനനം. പോളണ്ടിലെ ലോഡ്സിലെ നാഷണൽ ഫിലിം സ്കൂളിൽ നിന്ന് ബിരുദം നേടി അദ്ദേഹം 1966ൽ 'ഡെത്ത് ഓഫ് എ പ്രോവിൻഷ്യൽ' എന്ന ചിത്രം സംവിധാനം ചെയ്തു. 'ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽ' എന്ന പോളിഷ് സിനിമയാണ് സനൂസി ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ഫിലിം. ഇത് മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

To advertise here,contact us