ഐഎഫ്എഫ്ഐ 2023; ഇന്ത്യൻ പനോരമയിൽ തിളങ്ങി ഉദ്ഘാടന ചിത്രമായ 'ആട്ടം'

ചിത്രം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചലസിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി മലയാള ചിത്രം 'ആട്ടം'. ആനന്ദ് ഏകർഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് നിരൂപകരിൽ നിന്ന് ലഭിച്ചത്. ഐഎഫ്എഫ്ഐയുടെ ഭാഗമായ ചിത്രം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചലസിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തലൈവരും ഉലകനായകനും; ഇന്ത്യൻ 2, തലൈവർ 170 ഷൂട്ട് പുരോഗമിക്കുന്നു

2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആട്ടം നിരൂപക ശ്രദ്ധ നേടിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ കീഴിൽ അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ആട്ടം. നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രത്തിലെ സസ്പെൻസുകളാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടകരംഗത്ത് സമ്പന്നമായ പശ്ചാത്തലമുള്ള ഒമ്പത് അഭിനേതാക്കളും ആട്ടത്തിൽ ഉൾപ്പെടുന്നു.

To advertise here,contact us