തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഓസ്കർ എൻട്രികൾ പ്രദർശിപ്പിക്കും. 26 രാജ്യങ്ങളുടെ ഓസ്കർ എൻട്രികളാണ് പ്രദർശിപ്പിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ എൻട്രികളിൽ അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമ്മനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ എത്തുക.
ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. ടുണീഷ്യൻ സംവിധായികയായ കൗതർ ബെൻ ഹനിയയുടെ 'ഫോർ ഡോട്ടേഴ്സ്', സെനഗൽ സംവിധായിക റമാറ്റാ ടൗലേ സിയുടെ 'ബനാൽ ആൻഡ് ആഡാമ', ലില അവ്ലെസ് എന്ന മെക്സിക്കൻ സംവിധായികയുടെ 'ടോട്ടം', മലേഷ്യൻ സംവിധായിക അമാൻഡ നെൽ യുവിന്റെ 'ടൈഗർ സ്ട്രൈപ്സ്', ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെയുടെ 'സ്ലോ' എന്നിവയാണ് വനിത സംവിധായകരുടെ ചിത്രങ്ങൾ.
'വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു'; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത
അതേസമയം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ എട്ട് സ്ത്രീകൾ സംവിധാനം ചെയ്ത സിനിമകൾ പ്രദർശിപ്പിക്കും. സ്ത്രീകൾ അനുഭവിക്കുന്ന ആശങ്കകളും ഉത്കണ്ഠകളും വികാരങ്ങളും പര്യവേക്ഷണങ്ങൾക്കും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങൾക്കുമാണ് ഫീമെയിൽ ഗെയ്സ് വിഭഗം വേദിയാകുന്നത്.
ഐഎഫ്എഫ്കെ 2023; ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ എട്ട് സിനിമകൾ, രണ്ട് മലയാളം ചിത്രങ്ങളും
നതാലിയ ശ്യാമിന്റെ 'ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ', മിഞ്ജു കിമ്മിന്റെ 'എ ലെറ്റർ ഫ്രം ക്യോട്ടോ,' അമാൻഡ നെൽ ഇയുവിന്റെ 'ടൈഗർ സ്ട്രൈപ്സ്,' മൗനിയ മെഡോറിന്റെ 'ഹൂറിയ,' കൗതർ ബെൻ ഹാനിയയുടെ 'ഫോർ ഡോട്ടേഴ്സ്', റമതാ-ടൗലെയ് സൈസിന്റെ 'ബാനൽ ആൻഡ് അദമ', ജൂലൈ ജംഗിന്റെ 'നെക്സ്റ്റ് സോഹി', ലെറ്റിഷ്യ കൊളംബാനിയുടെ 'ദി ബ്രെയ്ഡ്' എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ.