പ്രേമത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്ട്ട്. സിനിമയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രേമത്തിലെ ചിത്രത്തിനൊപ്പം വാർത്ത ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ. പ്രഖ്യാപനം വൈകാതെ കാണുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'കെജിഎഫ് 3' വരുമോ?; പറയാനുണ്ടെന്ന് പ്രശാന്ത് നീൽ
.@NivinOfficial & @Sai_Pallavi92 again after #Premam ♥️Hugely waiting for the combo & expecting an official announcement soon.#NivinPauly #SaiPallavipic.twitter.com/F6IbXMl18A
2015ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം 'പ്രേമം' സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രവും നിവിൻ പോളിയുടെ കരിയറിൽ ബ്രേക്കും ആയിരുന്നു. 2019ൽ പുറത്തിറങ്ങിയ 'അതിരൻ' ആണ് സായ് പല്ലവി മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം.
#NivinPauly and #SaiPallavi are set to reunite after classic hit #Premamhttps://t.co/MQREFnPX7G
'ഞാൻ പറഞ്ഞ സംവിധായകൻ ജിതിനല്ല'; വേട്ടയാടാതിരിക്കൂവെന്ന് റോബി വർഗീസ് രാജ്
ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് നിലവിൽ സായ് പല്ലവി. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എസ്കെ 21' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ആണ് നിർമ്മാണം. നാഗ ചൈതന്യയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രവും അണിയറയിലുണ്ട്.
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, അയൽവാസിയെ കൊലപ്പെടുത്തി; നടൻ ഭൂപീന്ദർ സിങ് അറസ്റ്റിൽ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാറർ സിനിമ 'വർഷങ്ങൾക്ക് ശേഷം' ആണ് ചിത്രീകരണത്തിലുള്ള നിവിൻ പോളി ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം അവസാന ഘട്ട ചിത്രീകരണത്തിലാണ്.