2023ലെ ഏറ്റവും വലിയ ഗ്രോസ്സ് കളക്ഷൻ ചിത്രം; ബാർബി ഒടിടിയിലേയ്ക്ക്

ഹോളിവുഡ് അടുത്തിടെ കണ്ട ഏറ്റവും ശക്തമായ ക്ലാഷ് റിലീസ് ആയിരുന്നു ഓപ്പൺഹൈമറും ബാർബിയും

അറുപത് വർഷങ്ങളായി ലോകത്തെ കളിപ്പാട്ട വിപണി അടക്കിവാഴുന്ന ബാർബി ഡോളിനെ പ്രധാന കഥാപാത്രമാക്കി ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രമാണ് 'ബാർബി'. ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമറി'നോട് ഏറ്റുമുട്ടിയ സിനിമ ആഗോളതലത്തിൽ റെക്കോഡ് കളക്ഷൻ നേടിയാണ് തിയേറ്റർ റൺ അവസാനിപ്പിച്ചത്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ് ചിത്രം.

ആസിഫ് അലി-ബിജു മേനോൻ കോംബോയിൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; ജിസ് ജോയ് ചിത്രത്തിന് പേരായി

ആമസോൺ പ്രൈമിലും ബുക്ക് മൈ ഷോയിലും വാടക അടിസ്ഥാനത്തിൽ നേരത്തെ സിനിമ സ്ട്രീം ചെയ്തിരുന്നു. ഡിസംബർ 21 മുതൽ ജിയോ സിനിമയിൽ സിനിമ ലഭ്യമാകും. 128-145 മില്ല്യൺ ഡോളർ നിർമ്മാണ ചെലവ് കണക്കാക്കുന്ന സിനിമ 1.386 ബില്ല്യൺ ഡോളർ കളക്ഷൻ നേടി. 2023ലെ ഏറ്റവും ഉയർന്ന ഗ്രോസ്സ് കളക്ഷൻ ആണ് സിനിമയുടേത്.

She’s everything. We’re just excited 💖Watch #Barbie, the biggest blockbuster of the year, exclusively on #JioCinema on 21st December! ⁰Available in English and Hindi ⁰#BarbieOnJioCinema pic.twitter.com/OZxJeGwLbp

മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ നോമിനേഷൻ ലഭിച്ച സംവിധായികയാണ് ഗ്രെറ്റ ഗെർവിഗ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത 'ലേഡി ബേഡ്', പാട്രിയാർക്കിയെ പൊളിച്ചെഴുതുന്ന 'ലിറ്റിൽ വിമൺ' പോലുള്ള സിനിമകളുടെ സംവിധായിക ബാർബിയുടെ ലോകത്തെ എങ്ങനെ പൊളിച്ചെഴുതുമെന്ന പ്രതീക്ഷയായിരുന്നു പ്രേക്ഷകർക്ക്. മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും ആയിരുന്നു ബാർബി, കെൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്ബി പാവകളുടെ വില്പ്പനയിൽ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

To advertise here,contact us