എൽസിയു വീണ്ടും വരുന്നു; നരേൻ പറഞ്ഞത് ശരിവെച്ച് ലോകേഷും

സംവിധായകൻ ഒരു ഷോർട്ട് ഫിലിം ഒരുക്കുന്നതായി നരേൻ പറഞ്ഞിരുന്നു

തമിഴ് സിനിമ പ്രതീക്ഷ വയ്ക്കുന്ന സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. 'കൈതി', 'വിക്രം' ഏറ്റവും അവസാനം 'ലിയോ' വരെ എത്തിനിൽക്കുന്ന ഈ സിനിമാ ലോകം വികസിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഒരു ഹ്രസ്വ ചിത്രത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'കൈതി'യുടെ രണ്ടാം ഭാഗമമാകും ലോകേഷ് ലിയോയ്ക്ക് ശേഷം ഒരുക്കുക എന്ന കണക്കുകൂട്ടലിലായിരുന്നു എൽസിയു ആരാധകർ. എന്നാൽ രജനി ചിത്രം 'തലൈവർ 171' ആണ് ആദ്യം എന്ന് സംവിധായകൻ വ്യക്തമാക്കുകയായിരുന്നു. അടുത്തിടെയാണ് സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. ഇതിനിടയിൽ താനൊരു ഷോർട്ട് ഫിലിം ഒരുക്കിയെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. കൈതിയുടെ ഭാഗമായിരുന്ന നടൻ നരേൻ ഇതേക്കുറിച്ചുള്ള സൂചനകൾ മുമ്പ് നൽകിയിരുന്നതാണ്. നരേൻ പറഞ്ഞത് ശരിവയ്ക്കുകയാണ് സംവിധായകനും.

രജനികാന്തിന്റെ വില്ലനിസം പുറത്തെടുക്കാൻ ലോകേഷ്; 'തലൈവർ 171' എൽസിയു അല്ല

ലിയോ റിലീസിന് ശേഷമുള്ള 20 ദിവസത്തോളം ഈ തിരക്കുകളിൽ ആയിരുന്നു ലോകേഷ്. അതേസമയം ഷോർട്ട് ഫിലിം റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. എൽസിയുവുമായി ഈ ഷോർട്ട് ഫിലിമിന് ബന്ധമുണ്ടെന്നും സിനിമകളിലെ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

'തങ്കലാൻ'; ചിയാൻ-പാ രഞ്ജിത്ത് ചിത്രത്തിന്റെ റിലീസ് വൈകും

'വിക്രമി'ലെ കഥാപാത്രമായ ഏജന്റ് ടീനയെ പ്രധാന കഥാപാത്രമാക്കി ഒരു വെബ് സീരീസ് ഒരുക്കുമെന്ന് ലിയോ പ്രൊമോഷൻ പരിപാടിക്കിടെ സംവിധായകൻ പറഞ്ഞിരുന്നു. 'ഏജന്റ് ടീനയുടെ റോള് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചിത്രത്തില് അവര് കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്കാല കഥയായിരിക്കും വെബ് സീരിസില് വരിക.' വെബ് സീരിസ് താനാകും എഴുതുന്നതെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കുമെന്നുമാണ് ലോകേഷ് പറഞ്ഞത്.

എല്സിയുവില് നിന്ന് വെബ് സീരിസ്; ഏജന്റ് ടീന വീണ്ടും വരുമെന്ന് ലോകേഷ് കനകരാജ്

അതേസമയം തലൈവർ 171 പ്രീ പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ലോകേഷ്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്ത് ചിത്രം ആരംഭിക്കും മുമ്പ് എൽസിയുവിലെ പുതിയ റിലീസ് ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

To advertise here,contact us