എന്താ മോനെ, ഇത് 'ലാൽ കോട്ട' അല്ലേ...; കേരളാ ബോക്സോഫീസിലെ പത്താമൻ ഇനി 'നേര്'

കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് ഏറ്റവും അധികം പണം നേടിയ സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നേര്

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്തു 17 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സോഫീസിലെ പല റെക്കോർഡുകളും സിനിമ തിരുത്തികുറിച്ചിരിക്കുകയാണ്. സിനിമ ഇതിനകം കേരളാ ബോക്സോഫീൽ നിന്ന് ഏറ്റവും അധികം പണം വാരിയ സിനിമകളുടെ പട്ടികയിൽ പത്താം സ്ഥാനം പിടിച്ചടക്കി. കണ്ണൂർ സ്ക്വാഡിന്റെ കളക്ഷൻ മറികടന്നാണ് നേരിന്റെ ഈ നേട്ടം.

2018, പുലിമുരുകൻ, ബാഹുബലി 2, കെജിഎഫ് 2, ലൂസിഫർ, ലിയോ, ജയിലർ, ആർഡിഎക്സ്, ഭീഷ്മപർവ്വം എന്നീ സിനിമകളാണ് ആദ്യ ഒമ്പത് സ്ഥാനങ്ങളിലുളളത്. കൂടാതെ കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് ഏറ്റവും അധികം പണം നേടിയ സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നേര്. കഴിഞ്ഞ ദിവസം മാത്രം സിനിമ കേരളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

'മാത്യുവിനോട് അച്ഛൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ലെന്ന് അമ്മ പറഞ്ഞു'; കാതലിന് നന്ദി പറഞ്ഞ് ക്വീർ വ്യക്തി

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

To advertise here,contact us