നേരായിരുന്നു... ഇപ്പോൾ ഓസ്ലറാണ് താരം; ആദ്യ ദിനത്തിൽ 150 + എക്സ്ട്രാ ഷോകളുമായി ജയറാം ചിത്രം

130 ല് അധികം എക്സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തിൽ നേരിനുണ്ടായിരുന്നത്

സമീപകാലകത്ത് മലയാളത്തിൽ സജീവമല്ലാതിരുന്ന നടൻ ജയറാമിന്റെ തിരിച്ചുവരവായിരിക്കുകയും എന്ന പ്രതീക്ഷയോടെയാണ് ഓസ്ലർ എന്ന ചിത്രം റിലീസ് ചെയ്തത്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനവും മമ്മൂട്ടിയുടെ അതിഥി വേഷവുമെല്ലാം അത് വർധിക്കാൻ കാരണമായി. ആ പ്രതീക്ഷകളോട് ചിത്രം നൂറ് ശതമാനം നീതി പുലർത്തിയെന്ന സൂചനകളാണ് സിനിമയുടെ ആദ്യ ദിനം നൽകുന്നത്.

ആദ്യ ദിനമായ ഇന്നലെ കേരളത്തിൽ 150 ല് അധികം എക്സ്ട്രാ ഷോകളാണ് പ്രദർശിപ്പിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം നേരിന്റെ ആദ്യദിന അഡീഷണല് ഷോകളുടെ എണ്ണത്തെ ഓസ്ലര് മറികടന്നു. 130 ല് അധികം എക്സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തിൽ നേരിനുണ്ടായിരുന്നത്.

Thank you all!! 😊🙏I’m happy to know that people are very happy and satisfied with #Jayaramettan’s comeback. Welcome back, dear #Jayaramettan. ❤️#AbrahamOzler #NowInCinemas pic.twitter.com/pZWEeXNh1r

ഹൗസ് ഫുള്ളായി പ്രദർശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്. 2020ലെ വിജയ ചിത്രം 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ പരിചയപെടുത്തിയുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ റിലീസിന് പിന്നാലെ പുറത്തുവിട്ടിരുന്നു.

മമ്മൂട്ടിയുടെ കരുത്തില് ജയറാമിന്റെ തിരിച്ചു വരവ്; മിഥുന് ബ്രാന്ഡില് ഓസ്ലര്

അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്ധീര് കൃഷ്ണന് ആണ് ഓസ്ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര് ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല് ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

To advertise here,contact us