കോടികള് പോക്കറ്റിലാക്കി ഓസ്ലറും അലക്സാണ്ടറും

ഓസ്ലറിലൂടെ തന്റെ കരിയറിലെ മറ്റൊരു വിജയത്തുടക്കത്തിനാണ് ജയറാം വഴിതെളിച്ചിരിക്കുന്നത്.

15 കോടിക്ക് മുകളില് കളക്ഷന് പിന്നിട്ട് ജയറാം ചിത്രം ഓസ്ലര്. ജയറാമിന്റെ വന് തിരിച്ചുവരവിന് കളമൊരുക്കിയ മിഥുന് മാനുവല് തോമസ് ചിത്രം 10 ദിവസം പിന്നിടുമ്പോഴാണ് മികച്ച കളക്ഷന് നേടി മുന്നേറുന്നത്. 10 ദിവസം കൊണ്ട് ചിത്രം ഇന്ത്യയില് നിന്ന് 15.13 കോടി രൂപയാണ് നേടിയത്. ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള് 14.3 കോടിയാണ് കളക്ട് ചെയ്തതെങ്കില് രണ്ടാം വാരത്തിലേയ്ക്ക് കടന്നതിന് ശേഷം ഒമ്പതാം ദിനം 75 ലക്ഷവും പത്താം ദിനം എട്ട് ലക്ഷവും നേടി.

ജയറാമിന്റെ കരിയറിന് നാഴികക്കല്ലായിമാറുകയാണ് ഓസ്ലര്. അനശ്വര രാജന്, അര്ജുന് അശോകന്, അനൂപ് മേനോന്, സിദ്ദിഖ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്. സംവിധായകന് മിഥുന് മാനുവലിന്റെ കയ്യടക്കം കഥപറച്ചിലിലും താരങ്ങളുടെ അഭിനയത്തിലും മികവോടെ പ്രതിഫലിച്ചിട്ടുണ്ട്. ജയറാമിന്റെ കഴിഞ്ഞ സിനിമയായ 'മകൾ' വേണ്ടത്ര പ്രേക്ഷക സ്വീകാര്യത നേടിയിരുന്നില്ല. എന്നാല് ഓസ്ലറിലൂടെ തന്റെ കരിയറിലെ മറ്റൊരു വിജയത്തുടക്കത്തിനാണ് ജയറാം വഴിതെളിച്ചിരിക്കുന്നത്.

To advertise here,contact us