'മാസല്ല ഇത് ക്ലാസ്', ആരാധകരെ തൃപ്തിപ്പെടുത്തുമോ വാലിബൻ?; ആദ്യ പ്രതികരണങ്ങൾ

മാസല്ല ക്ലാസ് ആണ് ചിത്രമെന്നും പക്കാ എൽജെപി പടമായി കണ്ടാൽ മതിയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ആദ്യ പ്രദർശനം തുടങ്ങി. ഫസ്റ്റ് ഹാഫ് പൂർത്തിയാകവെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം അറിയിക്കുകയാണ് പ്രേക്ഷകർ. മാസല്ല ക്ലാസ് ആണ് ചിത്രമെന്നും പക്കാ എൽജെപി പടമായി കണ്ടാൽ മതിയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

#MalaikottaiVaaliban ഫസ്റ്റ് half😀സ്റ്റോറി സ്ലോ ആയിട്ടാണ് പോവുന്നത്. പക്കാ LJP style ഉള്ള ആദ്യ പകുതി. എടുത്ത് പറയേണ്ടത് മേക്കിങ്, ഓരോ ഫ്രെയിംസും നൈസ് ആയിരുന്നു.👌🏻 pic.twitter.com/c5HhXhbnob

Typical LJPart Film Stuff ❤️ After Coming In For a LJP film Dont Expect a Lokesh Kanakaraj Kind of Film😴 Special Shoutout to DOP 😭🔥 Frame by Frame Was Epic❤️ #MalaikottaiVaaliban pic.twitter.com/Ul6f3UuHfl

ലോകേഷ് കനകരാജ് സിനിമയായി വാലിബനെ കാണാതിരുന്നാൽ സിനിമ തൃപ്തിപ്പെടുത്തുമെന്നാണ് ഒരു പ്രേക്ഷകൻ ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. ഓരോ ഫ്രെയിമുകളും മനോഹരമാണെന്നും മധു നീലകണ്ഠൻ അഭിനന്ദനം അർഹിക്കുവെന്നും പ്രതികരണങ്ങൾ ഉണ്ട്.

It is not a MASS Movie, Its a CLASS movie with Mass Moments🔥Fantasy Genre, Kind of 1970s Western style film.🎥 Its Lalettan’s avatar in Lijo’s universe.🫶Cinematic Experience Guaranteed.💫#MalaikottaiVaaliban | Keep Your Expectations Low And Experience Something Fresh!! pic.twitter.com/wonWKCzhlB

#MalaikottaiVaaliban First half ✍🏻First Half Good !🤙🏻Slow paced, Making & frame's, Interesting✌🏻LJP class touch in first half❤️Waiting For next...!⏳

As Expected Pakka LJP Style Making !Promising Interval Block 🔥🔥Everything Established for the 2nd Half !Technical Side 👏 Visuals 👌🏻🔥High Hopes on 2nd Half #MalaikottaiVaaliban #MalaikkottaiVaaliban pic.twitter.com/0McCiaplDk

ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ 'ഡീറ്റെയിലിങ്' സംവിധായകൻ നൽകിയിട്ടുണ്ട്. സിനിമയിലെ ആക്ഷൻ രംഗങ്ങൾക്ക് ജാപ്പനീസ് ടച്ച് ഉണ്ടെന്ന് പറഞ്ഞ ഒരു പ്രേക്ഷകൻ തന്നെ ആദ്യ പകുതി തൃപ്തിപ്പെടുത്തിയില്ലെന്നും അഭിപ്രായപ്പെട്ടു. 'സ്ലോ പേസ്ഡ് ഡ്രാമ' എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. 'ഒടിയൻ' നൽകിയ അത്രപോലും ഗൂസ്ബംപ്സ് നൽകുന്നില്ലെന്ന മോഹൻലാൽ ആരാധകരുടെ പരാതിയും ട്വീറ്റുകളിൽ കാണാം. രണ്ടാം പകുതിയിന്മേലാണ് ചിലർ പ്രതീക്ഷയർപ്പിക്കുന്നത്.

Below average first half for me.Beautiful frames and different kind of action & bgm (Japanese touch)Not up to the markSecond half needs to be strong#MalaikottaiVaaliban#Mohanlal#LijoJosePellissery

വാലിബന്റെ ആദ്യ ഷോ കാണാൻ ആരാധകർക്കൊപ്പം സിനിമയുടെ താരനിരയും എറണാകുളം കവിത തിയേറ്ററിൽ എത്തിയിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാവ് ഷിബു ബേബി ജോൺ, തിരക്കഥാകൃത്ത് പി എസ് റഫീഖ്, നടി സുചിത്ര നായവർ എന്നിവരാണ് കവിതയിൽ എത്തിയത്.

#MalaikottaiVaaliban ReviewThe characters are well established & #LijoJosePellissery takes a good amount of time for that which balances the film's pace 😀Interval Block leaves us on a high 👏The Visuals are damn good 👍#MalaikottaiVaalibanReview #Mohanlal

പ്രഖ്യാപനം മുതൽ മലയാള സിനിമാപ്രേമികളും ആരാധകരും വാലിബനായി കാത്തിരിക്കുകയായിരുന്നു. റിലീസിന് മുമ്പേ റെക്കോർഡുകൾ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കിയത്.

To advertise here,contact us