'ഈ പോർ ആരംഭിച്ചത് നീയാണ്', കാളിദാസ് ജയറാമും അർജുൻ ദാസും ഒന്നിക്കുന്ന ചിത്രം 'പോർ' ടീസർ പുറത്ത്

തമിഴിലും ഹിന്ദിയിലുമായി ദ്വിഭാഷാ സിനിമയയാണ് എത്തുന്നത്

കാളിദാസ് ജയറാമും അർജുൻ ദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പോർ. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ദ്വിഭാഷാ സിനിമയായാണ് എത്തുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കോളേജ് വിദ്യാർത്ഥികളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

ദുൽഖറിന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'കടകൻ'; പുതിയ പോസ്റ്റർ പുറത്ത്

'ഈ പോർ ആരംഭിച്ചത് നീയാണ്, ഇതിനു ശേഷം നടക്കുന്ന കാര്യങ്ങളിൽ ഞാൻ ഉത്തരവാദിയല്ല' എന്ന് പറഞ്ഞു കൊണ്ടാണ് ടീസർ അവസാനിക്കുന്നത്. വമ്പൻ ഫൈറ്റ് സീനുകളും കോളേജ് റൊമാൻസുകളുമാണ് വീഡിയോയിൽ ഉടനീളം.

'ഡങ്കേ' എന്ന പേരിലാണ് ഹിന്ദിയിൽ ചിത്രം എത്തുന്നത്. ഹർഷവർദ്ധൻ റാണെയും ഇഹാൻ ഭട്ടുമാണ് ഹിന്ദി പതിപ്പിലെ നായകൻമാർ. നികിത ദത്തയും ടി ജെ ബാനുവും ഹിന്ദിയിൽ നായികമാരാവുമ്പോൾ നികിതയ്ക് പകരം സഞ്ജന നടരാജനാണ് തമിഴ് നായിക. ടി -സീരീസ്, ബിജോയ് നമ്പ്യാർ, മധു അലക്സാൻണ്ടർ, പ്രഭു ആന്റണി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

To advertise here,contact us