ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം; 'ഹലോ മമ്മി' വരുന്നു

അമൽനീരദ് സംവിധാനം ചെയ്ത 'വരത്തൻ' ആണ് ഷറഫുദ്ദീനും ഐശ്വര്യലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ച മുൻ ചിത്രം

ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി' അണിയറയിൽ. നവാഗതനായ വൈശാഖ് എലൻസ് ആണ് സംവിധാനം. 'ഫാലിമി'യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

'ദ് ഫാമിലി മാൻ', 'അസ്പിരന്റ്സ്' എന്നീ ബോളിവുഡ് വെബ് സീരിസിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജ ഹലോ മമ്മിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽനീരദ് സംവിധാനം ചെയ്ത 'വരത്തൻ' ആണ് ഷറഫുദ്ദീനും ഐശ്വര്യലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ച മുൻ ചിത്രം.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. ജേക്ക്സ് ബിജോയ് ഹലോ മമ്മിയ്ക്ക് സംഗീതം ഒരുക്കും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. 'നീലവെളിച്ചം', റിലീസിനൊരുങ്ങുന്ന 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികളാണ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ്.

To advertise here,contact us