'സെക്കൻഡ് ഷോ' മുതൽ 'പേരില്ലൂ'രിലേക്കുള്ള യാത്ര വരെ; സിനിമയിൽ 12 വർഷങ്ങൾ പൂർത്തിയാക്കി സണ്ണി വെയ്ൻ

സെക്കൻഡ് ഷോയിലൂടെ എത്തിയ ദുൽഖറും സണ്ണി വെയ്നും പിന്നീട് 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ആൻമരിയ കലിപ്പിലാണ്', 'കുറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

മലയാള സിനിമ ലോകത്ത് 12 വർഷങ്ങൾ പൂർത്തിയാക്കി സണ്ണി വെയ്ൻ. ദുൽഖർ സൽമാൻ്റെ ആദ്യ ചിത്രം കൂടിയായ 'സെക്കൻഡ് ഷോ'യിലൂടെ ആരംഭിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന വെബ് സീരീസ് വരെ മികച്ച കഥാപാത്രങ്ങളെ നൽകിയ താരമാണ് സണ്ണി വെയ്ൻ. സെക്കൻഡ് ഷോയിലൂടെ എത്തിയ ദുൽഖറും സണ്ണി വെയ്നും പിന്നീട് 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ആൻമരിയ കലിപ്പിലാണ്', 'കുറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

'പേരില്ലൂർ പ്രീമിയർ ലീഗി'ന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് നടൻ അഭിനയ ജീവിതത്തിന്റെ 12 വർഷങ്ങളെ കുറിച്ച് ഓർത്തെടുത്തത്. 'സിനിമയിൽ 12 വർഷം, കഥ പറച്ചിലിനും ചിരിക്കും കരച്ചിലിനും മറ്റു പലതിനുമായി ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കുന്നു. ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും സ്നേഹം', സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ക്ലീൻ ഷേവിൽ പയ്യനായി വിജയ്; രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മക്കൾക്ക് മുന്നിൽ, വീഡിയോ വൈറൽ

മലയാള സിനിമ ലോകത്ത് സണ്ണി വെയ്ൻ നൽകിയ സംഭാവനകളോടുള്ള നന്ദി അറിയിച്ച് പ്രേക്ഷകരും പ്രതികരിച്ചു. ഷെയ്ൻ നിഗമം നായകനായൊരുങ്ങിയ ത്രില്ലർ ചിത്രം 'വേല'യിൽ താരം അവതരിപ്പിച്ച് കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. പേരില്ലൂരിലെ ശ്രീക്കുട്ടനും കയ്യടി നേടിയ കഥാപാത്രമാണ്.

To advertise here,contact us