അവതാർ മൂന്ന് ചിത്രീകരണം പൂർത്തിയായി, ആറിന്റെയും ഏഴിന്റെയും ആശയങ്ങൾ മനസിൽ ഉണ്ട്; ജെയിംസ് കാമറൂൺ

‘അവതാർ 3’ 2025 ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അവസാനമായി അറിയിച്ചത്

ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രകളിലൊന്നാണ് അവതാർ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. എന്നാൽ സംവിധായകനായ ജെയിംസ് കാമറൂൺ ഇതിനകം തന്നെ അവതാര് ആറിന്റെയും ഏഴിന്റെയും കഥ മനസിൽ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. അടുത്തിടെ പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അവതാർ മൂന്ന് ചിത്രീകരണം പൂർത്തിയായി. നാലും അഞ്ചും ഭാഗങ്ങളുടെ കഥ എഴുതി കൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളുടെ ആശയവും മനസിൽ ഉണ്ടെന്നാണ് ജെയിംസ് കാമറൂൺ അറിയിച്ചത്. എന്നാൽ അവതാറിന്റെ ആറും ഏഴും ഭാഗത്തിന്റെ ചിത്രീകരണത്തിനുള്ള സാധ്യത കുറവാണ്. അത്രയും ദൂരം സഞ്ചരിക്കാനുള്ള ആയുസ്സ് തനിക്ക് ഉണ്ടാവില്ല എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'എനിക്ക് റോൾ തന്നാൽ സിനിമ പരാജയപ്പെടും'; അനിമൽ സംവിധായകന് മറുപടിയുമായി കങ്കണ

‘അവതാർ 3’ 2025 ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അവസാനമായി അറിയിച്ചത്. ചിത്രത്തെകുറിച്ചുള്ള വിവരങ്ങളൊന്നും ജയിംസ് കാമറൂൺ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. രണ്ടാം ഭാഗത്തിന്റെ തുടർച്ച തന്നെയാകും മൂന്നാം ഭാഗമെന്ന സൂചനകൾ മാത്രമാണ് നൽകിയിരുന്നത്.

2009 ൽ ആണ് അവതാർ തീയറ്ററുകളിൽ എത്തിയത്. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര് 17നും നാലാം ഭാഗം 2024 ഡിസംബര് 20നും അഞ്ചാം ഭാഗം 2025 ഡിസംബര് 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൊറോണ ലോകത്തെ ബാധിച്ചതിനെ തുടർന്ന് റിലീസ് തീയതികൾക്കും വർഷങ്ങളുടെ വ്യത്യാസം വന്നു. 2022 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അവതാര് – ദ വേ ഓഫ് വാട്ടര്’ എത്തിയത്.

To advertise here,contact us