'ദ ഇന്ദ്രാണി മുഖർജി സ്റ്റോറി, ബറീഡ് ട്രൂത്ത്'; ഡോക്യു-സീരീസ് ട്രെയിലര് പുറത്ത്

ഫെബ്രുവരി 23-ന് സംപ്രേഷണം ആരംഭിക്കുന്ന സീരീസ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്ന ദാരുണ കൊലപാതകത്തിന്റെ ചുരുളുകളഴിക്കും.

ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യു-സീരീസിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 'ദ ഇന്ദ്രാണി മുഖർജി സ്റ്റോറി, ബറീഡ് ട്രൂത്ത്' എന്ന ഡോക്യു സീരീസ് നെറ്റ്ഫ്ലിക്സാണ് പുറത്തിറക്കുന്നത്. ഫെബ്രുവരി 23-ന് സംപ്രേഷണം ആരംഭിക്കുന്ന സീരീസ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്ന ദാരുണ കൊലപാതകത്തിന്റെ ചുരുളുകളഴിക്കും.

2015-ലാണ് ഷീന ബോറയുടെ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറം ലോകമറിയുന്നത്. ഇന്ദ്രാണി മുഖർജിയുടെ 2023 ലെ ഓർമ്മക്കുറിപ്പായ 'അൺബ്രോക്കൺ: ദി അൺടോൾഡ് സ്റ്റോറി' പുറത്തിറങ്ങിയതിന് മാസങ്ങൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യു സീരീസ് സംപ്രേഷണം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.

ഇന്ദ്രാണി മുഖർജിയുടെ ജീവിതവും ആറ് വർഷത്തെ ജയിൽവാസവും വിവരിക്കുന്നതാണ് പുസ്തകം. നിലവിൽ ഇന്ദ്രാണി മുഖർജി ജാമ്യത്തിലാണ്. ഇന്ദ്രാണി മുഖർജിയും മക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും അഭിഭാഷകരും ഡോക്യു-സീരീസിന്റെ ഭാഗമാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ പിടിഐയോട് പറഞ്ഞു.

To advertise here,contact us