മലയാള സിനിമയിൽ നായകനാകാൻ ഒരുങ്ങി തമിഴ് താരം അർജുൻ ദാസ്

പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ആയിരിക്കും സിനിമ

തമിഴ് സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ യുവ താരം അർജുൻ ദാസ് ആദ്യമായി മലയാള സിനിമയിൽ നായകനായി എത്തുന്നു. ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് നായകനായി എത്തുന്നത്.

'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുല് വഹാബാണ് സംഗീതസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

കോളിവുഡിൽ നിന്നും വാലെന്റൈൻ സമ്മാനം; '96 ' റീ റിലീസിന്

പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ആയിരിക്കും സിനിമ എന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും, അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. പി.ആർ.ഓ : റോജിൻ കെ റോയ്

To advertise here,contact us