'ഹനുമാ'നാകാനില്ല, യാഷ് രാവണനായെത്തും

'ജയ്ഹനുമാ'നിൽ യാഷ് ഹനുമാനാകാൻ സാധ്യതയില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ

പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനായ ചിത്രമാണ് 'ഹനു-മാൻ'. ചിത്രത്തിന്റെ തുടർച്ചയായ 'ജയ് ഹനുമാനിൽ' ഹനുമാനാകാൻ കെജിഎഫ് താരം യാഷിനെ നിർദേശിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ യാഷ് അഭിനയിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ.

അതേസമയം നിതേഷ് തിവാരിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമായ രാമായണത്തിൽ യാഷ് രാവണനാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ രാമനായി രൺബീർ കബൂറും സീതയായി സായി പല്ലവിയുമാണ് വേഷമിടുന്നത്. ദശരഥനായി അരുൺ ഗോവിലാണ് എത്തുന്നത്.

'സർപ്രൈസ് ഫോർ ഫാൻസ്'; എസ്ആർകെയുടെ ബ്ലോക്ക്ബസ്റ്റർ 'ഡങ്കി' ഒടിടിയിൽ

നിലവിൽ യാഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിലാണ്. അടുത്ത വർഷം ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.

To advertise here,contact us