ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ല, ഇനി ചർച്ചകൾക്ക് തയ്യാറല്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഫിയോക്കിലെ ഭരണാധികാരികൾ മാറാതെ അവരെ അംഗീകരിക്കില്ലെന്നും സിയാദ് കോക്കർ

കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ. സമരം സംബന്ധിച്ച് ഞങ്ങളോട് ചർച്ച ചെയ്തിട്ടില്ല. ഫിയോക്കിലെ ഭരണാധികാരികൾ മാറാതെ അവരെ അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇനി ചർച്ചകൾക്ക് തയ്യാറല്ല. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചതിന് പിന്നാലെയാണ് നിർമാതാക്കൾ നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്നത് നിരുത്തരവാദപരമായ തീരുമാനമാണെന്നും ഫിയോക് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും സിയാദ് കോക്കർ പ്രതികരിച്ചു.

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

അതേസമയം ഫിയോക് തങ്ങളുടെ നിലപാടിൽ അയവ് വരുത്തിയിരിക്കുകയാണ്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

To advertise here,contact us