'ബിടിഎസ് ആരാധകരെ ശാന്തരാകുവിൻ'; അവർ ഉടൻ മടങ്ങിയെത്തും, റിപ്പോർട്ടുകൾ ഇങ്ങനെ

താരങ്ങളുടെ സൈനികസേവന കാലാവധി അവസാനിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ 2022 ജൂണിലെ ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം ഇങ്ങ് കേരളത്തിൽ വരെ ആരാധകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംഘം പിരിയുന്നതെന്നു പറഞ്ഞിരുന്നെങ്കിലും നിര്ബന്ധിത സൈനികസേവനത്തിന് പോകാനാണിതെന്ന് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ താരങ്ങളുടെ സൈനികസേവന കാലാവധി അവസാനിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബിടിഎസ് സംഘത്തിൽ ഏറ്റവും മുതിർന്നയാളായ ജിൻ ആണ് ആദ്യം സൈന്യത്തിൽ നിന്നു മടങ്ങിയെത്തുന്നത്. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും എത്തും. ആരാധകർ ഏറെയുള്ള ജിനും ജംഗൂക്കും ജൂൺ രണ്ടാം വാരത്തോടെ തിരകെ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒക്ടോബറിൽ ആണ് ജെ–ഹോപ് എത്തുക.

'റിവ്യൂ ബോംബിംഗ് ബോളിവുഡിലും'; പുതിയ ചിത്രം ക്രാക്കിന് മികച്ച റിവ്യൂ പറയാന് പണം ചോദിച്ചെന്ന് നടൻ

ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സേവനം അടുത്തവർഷമേ അവസാനിക്കൂ. ഓരോരുത്തരും മടങ്ങി വരുന്ന തീയതികൾ ഔദ്യോഗിക അറിയിച്ചിട്ടുണ്ട്. 2025 ജൂൺ 10നാണ് ആഎമ്മും വിയും എത്തുന്നത്. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് അവസാനമായി സൈന്യത്തിലേക് പോയത്. സുഗ, തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു.

2025ൽ തങ്ങൾ മടങ്ങിവരുമെന്ന് ബിടിഎസ് ആരാധകർക്ക് വാക്ക് നൽകിയിരുന്നു. ബാൻഡ് രൂപീകരിച്ച് ഒമ്പതു വർഷം പൂർത്തിയായതിനു ശേഷമായിരുന്നു വേർപിരിയൽ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില് പ്രായമുള്ള ആരോഗ്യവാന്മാരായ പുരുഷന്മാരെല്ലാരും നിർബന്ധമായും രാജ്യസേവനം ചെയ്തിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു രണ്ടു വർഷത്തെ പ്രത്യേക ഇളവ് നൽകിയിരുന്നു. സേവനം അവസാനിപ്പിച്ച് എത്തുന്ന ഇഷ്ട മ്യൂസിക് ബാൻഡിന്റെ ബിടിഎസിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ബിടിഎസ് ആർമി.

To advertise here,contact us