പ്രിയങ്ക ചോപ്ര ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രിയങ്ക വ്യായാമം ചെയ്യുന്നതിനിടയിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെകുറിച്ച് പറയുന്നത്. ആരാധകർ 'അമ്മ തിരിച്ചെത്തുന്നു' എന്ന കുറിപ്പോടെ ചിത്രം എക്സ്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'32 വർഷമായി പലരും കളിയാക്കുന്നു, നല്ല വേഷം തരാന് ഒരു മലയാളി വേണ്ടി വന്നു'; പൊട്ടിക്കരഞ്ഞ് തമിഴ് നടൻ
സമീപ കലത്തായി പ്രിയങ്ക കൂടുതൽ സമയവും മകളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകൾ മാൾട്ടിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. അവൾ പെട്ടന്ന് വളര്ന്നെന്ന് കാണിക്കുന്ന രീതിയിൽ ഹൃദയ സ്പർശിയായ കുറിപ്പും താരം ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
Mother is back!! 🔥#PriyankaChopra pic.twitter.com/c2CpvuhhDD
ഏത് ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഹോളിവുഡ് ചിത്രമായ 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' ആണ് പ്രിയങ്കയുടെ അടുത്ത പ്രൊജക്റ്റ് എന്ന് അഭ്യുഹങ്ങൾ ഉണ്ട്. ലവ് എഗൈൻ എന്ന ഹോളിവുഡ് ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ.