'കാശുണ്ടാക്കാനുള്ള ഓട്ടത്തിൽ പലതും മറക്കുന്നു, ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ'; ശ്രേയസ് തൽപഡേ

ഹൃദയാഘാതം തന്നെ പലതും പഠിപ്പിച്ചെന്നും ജീവിതം ഇപ്പോൾ പുതിയ ദിശയിൽ ആണെന്നും ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ

ഹൃദയാഘാതം തന്നെ പലതും പഠിപ്പിച്ചെന്നും ജീവിതം ഇപ്പോൾ പുതിയ ദിശയിൽ ആണെന്നും ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ. ജീവിതത്തിൽ ഓരോ ദിവസവും നാളെ എന്ത് ചെയ്യണം എന്നാണ് നമ്മൾ ചിന്തിക്കുന്നത്. താനും അങ്ങനെ ആയിരുന്നു. എന്നാൽ ഇപ്പോൾ പാടെ മാറി എന്ന് ശ്രേയസ് പറയുന്നു.

'ജീവിതത്തിനോടുള്ള കാഴ്ച്ചപ്പാട് മാറി, മുമ്പ് ജോലിയായിരുന്നു പ്രാധാന്യം. പക്ഷെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ്സ് ചെയ്തതായി ഇപ്പോഴാണ് മനസിലാകുന്നത്. മകളുടെ വളർച്ച കാണുന്നതും അവൾക്ക് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകുന്നതുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിഞ്ഞു. കുടുംബമാണ് മറ്റെന്തിനേക്കാളും വലുത്'- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ശ്രേയസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

മഞ്ഞുമ്മൽ ബോയ്സിനെ ഏറ്റെടുത്ത് കോളിവുഡ് താരങ്ങൾ; ചിയാനെയും കണ്ടു

കഴിഞ്ഞ മുപ്പതു കൊല്ലമായി ജോലിയ്ക്ക് പുറകെ ആയിരുന്നെന്നും, അതിനാൽ തന്നെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകാൻ സാധിച്ചില്ലെന്നും എന്നാൽ കൂടുതൽ കരുതൽ നൽകേണ്ടത് ആരോഗ്യത്തിനാണെന്നും ശ്രേയസ്സ് പറയുന്നു. പണത്തിനു പുറക്കെയുള്ള തിരക്കിട്ട ഓട്ടത്തിൽ പലതും മറക്കുന്നു. ഒരു നിമിഷം പോലും വേണ്ട കാര്യങ്ങൾ മാറി മറയാൻ എന്ന് അനുഭവം മനസിലാക്കി തരുമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.

'വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. 'അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ഫൈറ്റ് രംഗംങ്ങളിൽ അഭിനയിച്ചതു കൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. അതുപോലൊരു വേദനയും തളർച്ചയും ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നാണ് ഹൃദയാഘാതം അവുഭവപ്പെട്ടതിനെക്കുറിച്ച് ശ്രേയസ് പറയുന്നത്.

To advertise here,contact us