കോളിവുഡ് സിനിമയുടെ മ്യൂസിക് ട്രൈയോയിലെ ഒരാളാണ് സന്തോഷ് നാരായണൻ (സീൻ റോൾഡൻ, പ്രതീപ് കുമാർ). സന്തോഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങിയ ഗാനങ്ങളിൽ പലതും തെന്നിന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ റീൽസിലൂടെ ഹിറ്റായവയാണ്. അദ്ദേഹം കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതാണ് പുതിയ വാർത്ത.
'മരഗധ നാണയം' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ''നീ കവിതൈകളാ...'' പാടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സന്തോഷ് പങ്കുവെച്ചിരിക്കുന്നത്. പ്രതീപ് കുമാർ പാടിയ ഗാനം ഗംഭീരമാക്കിയ വീഡിയോയിലെ യുവാവ് ആരാണ് എന്നാണ് സന്തോഷ് നാരായണൻ ചോദിക്കുന്നത്. വീഡിയോയിലുള്ള യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ഇല്ല. മറ്റൊരു എക്സ് പോസ്റ്റിൽ നിന്നാണ് സന്തോഷ് നാരായണൻ വീഡിയോ റീ ഷെയർ ചെയ്തത്. ഗായകൻ പ്രതീപ് കുമാറും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
pic.twitter.com/31Z6zZUGL0
Beutiful!!! https://t.co/3Ab0jWZm1U
ആ ഗായകനെ കണ്ടെത്തി അദ്ദേഹത്തിന് സിനിമയിൽ പാടാൻ ഒരവസരം കൊടുക്കണമെന്നുള്ള അപേക്ഷയും പ്രേക്ഷകർ അറിയിച്ചിരുന്നു. പാടിയ ആളുടെ പേര് ശരൺ എന്നാണെന്നും ഇയാളുടെ ഫോൺ നമ്പരും ഇപ്പോള് ചിലർ കമന്റിലൂടെ അറിയിച്ചിരിക്കുകയാണ്. പാട്ട് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
അതേസമയം, ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും ആണ് സന്തോഷ് സംഗീത സംവിധാനം ചെയ്ത പുതിയ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രമായ കൽക്കി 2898 എഡി എന്ന ചിത്രത്തിനും സന്തോഷാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
'മഞ്ഞുമ്മൽ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീൻ മാറ്റുകയാണ്, സുഷിൻ അത് നേരത്തെ മനസിലാക്കി'; വിനീത്