'അണലി'യുമായി മിഥുൻ മാനുവൽ തോമസ്; സീരിസിന്റെ ഷൂട്ട് ആരംഭിച്ചു, പറയുന്നത് കൂടത്തായി സംഭവം

ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ത്രില്ലർ വെബ്സീരീസ് ഒരുങ്ങുന്നു. അണലി എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ പൂജ ചടങ്ങ് പൂർത്തിയായി. പാലായിലും പരിസരങ്ങളിലുമായിട്ടായിരിക്കും സീരീസ് ചിത്രീകരിക്കുക.

കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് സീരീസ് കഥ പറയുക എന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ 'കറി ആൻഡ് സയനൈഡ്' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയും കൂടത്തായി എന്ന പേരിൽ ടെലിവിഷൻ പരമ്പരയും കേസ് ആസ്പദമായി ഒരുങ്ങിയിരുന്നു.

മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. 'ആൻമരിയ കലിപ്പിലാണ്', 'അലമാര' തുടങ്ങിയ മിഥുൻ മാനുവൽ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും 'ജനമൈത്രി' എന്ന സിനിമയുടെ സംവിധായകനുമാണ് ജോൺ.

'വരുന്നു മഹാസംഭവം'; എമ്പുരാൻ മൂന്നാം ഷെഡ്യൂൾ പൂർത്തിയായി

ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ സഹോദരൻ സനു താഹിറാണ് സീരീസിനായി ക്യാമറ ചലിപ്പിക്കുന്നത്. ഏഷ്യവില്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സീരീസ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

To advertise here,contact us