'സുരറൈ പോട്ര്' എന്ന സുധ കൊങ്കര- സൂര്യ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന 'പുറനാനൂറ്' എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസറും പ്രധാന കഥാപാത്രണങ്ങളെയും എല്ലാം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ചിത്രം വരാൻ വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് സൂര്യ.
'പുറനാനൂറിന് കൂടുതൽ സമയം ആവശ്യമാണ്. ഈ സിനിമ വളരെ സവിശേഷവും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതുമാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാൻ വേണ്ടി പ്രവർത്തിക്കുന്നു. എത്രയും പെട്ടന് തന്നെ ചിത്രീകരണത്തിലേക്ക് കടക്കും. നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'. എന്നാണ് സൂര്യ എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
.#Suriya43#Puranaanooru @Sudha_Kongara pic.twitter.com/sykK5N2Ibb
ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും ഉണ്ടാകും, ഇവരെ കൂടാതെ വിജയ് വര്മയും ചിത്രത്തിന്റെ ഭാഗമാകും. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര് തകര്ന്നു
ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് 'പുറനാന്നൂറ്'. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാനൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാര്ത്ഥിയായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.