നിക്കിനും മാൾട്ടിക്കുമൊപ്പം അയോധ്യയിൽ പ്രിയങ്ക ചോപ്ര; രാമക്ഷേത്രത്തിൽ ദർശനം നടത്തി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇവിടെയെത്തുന്നത്

അയോധ്യ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസും 2 വയസ്സുകാരി മകൾ മാൾട്ടിയും അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ അയോധ്യ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇരുവരുടെയും വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയകളും പുറത്ത് വന്നിരിക്കുന്നു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇവിടെയെത്തുന്നത്. ചടങ്ങിൽ സിനിമാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, റിഷഭ് ഷെട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വീട്ടിലെത്തിയപ്പോൾ കാണുന്നത് മകളെയും കാമുകനെയും; 19-കാരിയെ കൊലപ്പെടുത്തി അമ്മ

To advertise here,contact us