സംവിധായകൻ ലോകേഷ് കനകരാജ് നടനായെത്തിയ മ്യൂസിക് വീഡിയോ ഇനിമേലിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ലോകേഷും ശ്രുതി ഹാസനും ജോഡികളായെത്തുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങുമാണ്. ലോകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രണയ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് വീഡിയോ. ആ കാരണത്താൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വീഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും രസകരമായ കമന്റുകളും സജീവമാണ്.
ഇപ്പോഴിതാ വീഡിയോയെക്കുറിച്ച് നടി ഗായത്രി ശങ്കർ പങ്കുവെച്ച രസകരമായ കമന്റും ശ്രദ്ധ നേടുകയാണ്. അണിയറപ്രവർത്തകർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റ് ബോക്സിൽ നിരവധിപ്പേർ, വിക്രം സിനിമയിലെ ഗായത്രിയുടെ മരണവുമായി ബന്ധപ്പെട്ട മീമുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്നെ വീഡിയോ പങ്കുവെച്ചതും. 'നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്?,' എന്ന കുറിപ്പോടെയാണ് ഗായത്രി വീഡിയോ ഷെയർ ചെയ്തത്.
Unga padathula romance panna thalayai vettittu.. what is this ma @Dir_Lokesh !? 💀💀 https://t.co/3VZOH4SEnk
2022 ൽ റിലീസ് ചെയ്ത ലോകേഷിന്റെ വിക്രം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ ജോഡിയായാണ് ഗായത്രി എത്തിയത്. സിനിമയുടെ അവസാനത്തോടടുക്കുമ്പോൾ ഗായത്രിയുടെ കഥാപാത്രത്തെ വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രം തലയറുത്ത് കൊല്ലുന്നുമുണ്ട്. ഇതാണ് ഗായത്രിയുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് കാരണവും.
ഉലകനായകൻ ആരാധകർക്ക് ഒരു ട്രിപ്പിൾ ട്രീറ്റ്; തഗ് ലൈഫിൽ കമൽ മൂന്ന് വേഷങ്ങളിൽ?
അതേസമയം ഇനിമേൽ എന്ന മ്യൂസിക് വീഡിയോ ഈ മാസം 25നാണ് റിലീസ് ചെയ്യുന്നത്. കമല്ഹാസൻ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോയുടെ ഗാന രചനയും കമല്ഹാസനാണ് നിര്വഹിക്കുന്നത്. സംഗീതം ശ്രുതി ഹാസനാണ്. നിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയും. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്.