'അന്നത്തേ കാലത്ത് അത് നടന്നു, ഈ കാലത്ത് ലിവിങ് റിലേഷൻ പ്രോത്സാഹിപ്പിക്കില്ല'; എം ജി ശ്രീകുമാർ

'ചിത്രം സിനിമയിൽ പാടിക്കഴിഞ്ഞതിനു ശേഷമാണ് ലേഖയെ പരിചയപ്പെടുന്നത്, 14 വർഷക്കാലം ഞങ്ങൾ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു'

മലയാള സിനിമ സംഗീത ലോകത്തെ ഒഴിച്ചുകൂടാനാകാത്ത ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് എം ജി ശ്രീകുമാർ. തന്റെ പ്രണയ വിവാഹത്തെ കുറിച്ചും വിവാഹത്തിന് മുൻപ് ഒരുമിച്ച് ജീവിച്ച ഓര്മ്മകള് പങ്കുവെയ്ക്കുകയാണ് ഗായകൻ. 14 വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നുവെന്നും അന്ന് അങ്ങനെയായിരുന്നെങ്കിലും ഈ കാലത്ത് അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും എം ജി ശ്രീകുമാർ പറഞ്ഞു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് എം ജി ശ്രീകുമാർ മനസ് തുറന്നത്.

തുടക്കം കച്ചേരികളിലും ഗാനമേളകളിലുമായിരുന്നു. ഗാനമേളകൾ ഹിറ്റായതോടെ ഒരു മാസം പത്തും പതിനഞ്ചും പ്രോഗ്രാമുകളൊക്കെയായി ആകെ തിരക്കായിരുന്നു. ആ സമയങ്ങളിൽ കല്യാണാലോചനകൾ വന്നു തുടങ്ങി. എന്നാൽ എനിക്ക് താൽപര്യമില്ലായിരുന്നു. ചിത്രം സിനിമയിൽ പാടിക്കഴിഞ്ഞതിനു ശേഷമാണ് ലേഖയെ പരിചയപ്പെടുന്നത്, എം ജി ശ്രീകുമാർ തുടർന്നു.

14 വർഷക്കാലം ഞങ്ങൾ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. അത് ആദ്യം വീട്ടുകാർക്കും പുറത്തുള്ളവർക്കും വലിയ പ്രശ്നങ്ങളുണ്ടാക്കി. പിന്നീടാണ് പ്രശ്നങ്ങളെല്ലാം കുറഞ്ഞുതുടങ്ങിയത്. മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഞങ്ങളുടെ വിവാഹം നടത്തി. അവിടെവെച്ചു തന്നെയാണ് രജിസ്റ്ററും ചെയ്തത്. നാട്ടിലെത്തിയ ശേഷവും രജിസ്റ്റർ മാര്യേജ് ചെയ്തു. അന്ന് അങ്ങനെയായിരുന്നെങ്കിലും ഇന്ന്, ഈ കാലത്ത് ലിവിങ് റിലേഷനെ ഞാൻ പ്രോത്സാഹിപ്പിക്കില്ല, എം ജി ശ്രീകുമാർ പറഞ്ഞു.

To advertise here,contact us