പ്രണയത്തിലലിഞ്ഞ് ലോകേഷും ശ്രുതി ഹാസനും, ലിയോ ഡയറക്ടറിലെ കാമുകനെ കാണാം 'ഇനിമേൽ'ഇറങ്ങി

ലോകേഷ് അഭിനേതാവായി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും

സംവിധായകൻ എന്ന റോൾ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി ഒന്നിക്കുന്ന മ്യൂസിക്ക് വീഡിയോ 'ഇനിമേൽ' പുറത്തിറക്കി. രണ്ട് പേർ അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാക്കുന്നു. ആ പ്രണയം തുടര്ന്ന് ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം.

ഇനിമേലിൻ്റെ പ്രഖ്യാപനം വന്നത് മുതൽ തന്നെ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ് നിന്നിരുന്നത്. ലോകേഷ് അഭിനേതാവായി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. നടൻ കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷ്ണലാണ് മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നതും ഗാനം ആലപ്പിച്ചിരിക്കുന്നതും നായിക ശ്രുതി ഹാസൻ തന്നെയാണ്. സംവിധാനം ദ്വാരകേഷ് പ്രഭാകറും, ഛായാഗ്രഹണം ഭുവന് ഗൗഡയാണ് നിർവ്വഹിച്ചിരിക്കുന്നത്.

ശ്രുതിയും ലോകേഷും മുഖത്തോട് മുഖം നോക്കി നില്ക്കുന്ന ചിത്രം കമല് ഹാസന് ആദ്യം പങ്കുവെച്ചിരുന്നു. കെ പോപ്പ് ആരാധകരുടെ 'ഡെലുലു ഈസ് ദ സൊലൂലൂ' എന്ന വാക്യത്തെ പരിഷ്കരിച്ച് ഇനിമേല് 'ഡെലൂലൂ, ഈസ് ദ ന്യൂ സൊലൂലൂ' എന്നതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. കമല് ഹാസനെ നായകനാക്കി 2022-ല് വിക്രം എന്ന ചിത്രം ലോകേഷ് ഒരുക്കിയിരുന്നു. ചിത്രത്തിന് വലിയ ആരാധക പിൻതുണയാണ് ലഭിച്ചത്.

To advertise here,contact us