സിറപ്പാന തരമാന സംഭവം ലോഡിങ്; ലോകേഷിന്റെ 'തലൈവർ 171' ഫസ്റ്റ് ലുക്ക്

'ബ്ലാസ്റ്റ്' എന്നാണ് ധനുഷ് പോസ്റ്ററിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്

വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

തലൈവർ 171 അടിമുടി രജനികാന്തിന്റെ മാസും സ്വാഗും നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. 'ബ്ലാസ്റ്റ്' എന്നാണ് ധനുഷ് പോസ്റ്ററിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ മാസം 22 നാണ് പുറത്തുവിടുക.

#Thalaivar171TitleReveal on April 22 🔥 pic.twitter.com/ekXFdnjNhD

താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായാണ് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന് മുകളിലൊന്ന് ചെയ്യാൻ കഴിയുമോ?; അമ്പരപ്പിക്കുന്ന, കരയിക്കുന്ന 'ആടുജീവിതം'

രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

To advertise here,contact us