കന്നഡ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു

താരം ഇപ്പോൾ സുഖമായിരിക്കുന്നു

ബെംഗളൂരൂ: കന്നഡ സൂപ്പര്താരം ശിവ രാജ്കുമാറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ പരിശോധനകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനകൾക്കായി തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന.

താരം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഇന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാര്ജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ മാസം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ'; വഴിയരികിൽ ഭക്ഷണ വിതരണം,സാറാ അലി ഖാനെ ട്രോളി സോഷ്യൽമീഡിയ

കന്നടയിൽ നിരവധി സൂപ്പർഹിറ്റുകൾ ചെയ്ത സൂപ്പർതാരമാണ് ശിവ രാജ്കുമാർ. രജനികാന്ത് ചിത്രം ജയിലറിൽ അദ്ദേഹം അവതരിപ്പിച്ച നരസിംഹ എന്ന കഥാപാത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. പിന്നാലെ ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിലും അദ്ദേഹം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

To advertise here,contact us