മോഹൻലാൽ ശ്രീനിവാസൻ കോംബോ; ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

സിനിമ കണ്ടപ്പോള് തനിക്കും നൊസ്റ്റാള്ജിയ തോന്നിയെന്നും ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് ശ്രീനിവാസൻ. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ-ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്നും നടൻ ശ്രീനിവാസൻ പറഞ്ഞു.

സിനിമ കണ്ടതിനു ശേഷം സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന് വളരെ പ്രയാസമാണെന്നും അച്ഛനെന്ന രീതിയില് അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന് പറഞ്ഞു കൊടുത്തതായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.

തകർപ്പൻ ഡാൻസ് നമ്പറുകളുമായി പ്രഭുദേവ - പേട്ട റാപ് മ്യൂസിക് ടീസർ ട്രെൻഡിങ്

സിനിമ കണ്ടപ്പോള് തനിക്കും നൊസ്റ്റാള്ജിയ തോന്നിയെന്നും നിവിന് പോളി നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര് മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില് നന്നായി ചെയ്തുവെന്നും ശ്രീനിവാസന് പറഞ്ഞു. വിനീത് ഇതുവരെ സ്ക്രിപ്റ്റ് ഒന്നും ചോദിച്ചില്ലെന്നും ആവശ്യമാണെങ്കില് സ്ക്രിപ്റ്റ് നല്കുമെന്നും ശ്രീനിവാസന് പറഞ്ഞു.

മോഹന്ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. അങ്ങനെ ഒരു ചര്ച്ച നടന്നിട്ടുണ്ടെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനായാണ് ഇത് നടക്കാത്തതെന്നും ശ്രീനിവാസന് കൂട്ടിച്ചേർത്തു.

To advertise here,contact us