തകർപ്പൻ പ്രകടനങ്ങൾ കൊണ്ടും കോമഡി ടൈമിംഗ് കൊണ്ടും തിയേറ്ററുകളിൽ കയ്യടി നേടിയ നടനാണ് നിവിൻ പോളി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്റെ സിനിമകൾക്ക് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന പരാതി ഉയരുന്നുണ്ടായിരുന്നു. എന്നാൽ ആ പരാതികൾക്ക് ഒരു മറുപടിയായിരുന്നു വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ പ്രകടനം.
വർഷങ്ങൾക്കു ശേഷത്തിൽ കണ്ടതെല്ലാം ഒരു തുടക്കം മാത്രമാകുമെന്നും അതിലും മികച്ച പ്രകടനം ഉണ്ടാകുമെന്നും ആരാധകർ കരുതുന്ന ചിത്രമാണ് ഡിജോ ജോസ് ആന്റണിയുടെ മലയാളി ഫ്രം ഇന്ത്യ. സിനിമയുടെ ടീസറിനും ആദ്യഗാനത്തിനുമെല്ലാം മികച്ച പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നിവിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അരുൺ സ്മോക്കിയുമായുള്ള അഭിമുഖത്തിലാണ് നിവിന്റെ രസകരമായ പ്രതികരണം.
ഡിജോയുടെ മുൻ സിനിമകൾ പോലെ ഒരു മികച്ച വിജയമായിരിക്കുമോ മലയാളി ഫ്രം ഇന്ത്യ എന്ന ചോദ്യത്തിന് 'ഇത് പൊട്ടില്ല... പൊട്ടിയാൽ നിന്നെ ഞാൻ' എന്നായിരുന്നു ഡിജോയെ നോക്കി കൊണ്ടുള്ള നിവിന്റെ മറുപടി. നിവിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 'നിവിൻ ബാക് ടു ഫോം', 'അണ്ണൻ ഫുൾ വൈബിലാ' എന്നിങ്ങനെയുള്ള ക്യാപ്ഷനുകളോടെയാണ് ആരാധകർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
NIVIN അണ്ണൻ വേറെ മൂഡിലാണ്😂❣️#Malayaleefromindia #NivinPauly pic.twitter.com/iCmJ8p8lNM
ഇത് പൊട്ടില്ലപൊട്ടിയാ നിന്നെ ഞാൻ.. 😂😂#MalayaleeFromIndia #NivinPauly pic.twitter.com/4AWLLDRmY0
മെയ് ഒന്നിനാണ് മലയാളി ഫ്രം ഇന്ത്യ റിലീസ് ചെയ്യുന്നത്. നിവിന് പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല് മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.
റീ റിലീസിലെ ദളപതിക്ക് തനി ഗത്ത്...; ഗില്ലി കേരളത്തിൽ വീണ്ടുമെത്തുന്നത് 40 സ്ക്രീനുകളിൽ
നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില് പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ് ഛായാഗ്രഹണവും നിര്വഹിക്കുന്നു.