'നിന്നെ നേരിൽ കാണാൻ ഭയങ്കര ഗ്ലാമർ ആണലോടാ'; 'ഗുരുവായൂരമ്പല നടയിൽ' ടീസർ ഔട്ട് നൗ

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മുഴു നീള കോമഡി ചിത്രമായാണ് ഗുരുവായൂരമ്പല നടയിൽ ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

To advertise here,contact us