1600 കോടിയുടെ വീട് ചോർന്നൊലിച്ചു; അറ്റകുറ്റ പണികൾക്ക് ശേഷം സ്വപ്ന വീട്ടിലേക്ക് നിക്കും പ്രിയങ്കയും

1600 കോടി രൂപയ്ക്ക് വാങ്ങിയ വീട് മഴ പെയ്ത് ചോർന്നൊലിച്ചതോടെ വാസയോഗ്യമല്ലാതാവുകയും ഇതേ തുടർന്ന് കുടുംബം താൽകാലിക വസതിയിലേക്കു മാറുകയുമായിരുന്നു

ലോസ് ഏഞ്ചലസ്: മൂന്ന് മാസത്തെ നവീകരണ ജോലികൾക്ക് ശേഷം എൽ എയിലെ തങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് താരദമ്പതികളായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരിയും. 1600 കോടി രൂപയ്ക്ക് വാങ്ങിയ വീട് മഴ പെയ്ത് ചോർന്നൊലിച്ചതോടെ വാസയോഗ്യമല്ലാതാവുകയും ഇതേ തുടർന്ന് കുടുംബം താൽകാലിക വസതിയിലേക്കു മാറുകയുമായിരുന്നു.

വീടിന്റെ മുൻ ഉടമസ്ഥർക്കെതിരെ താരദമ്പതിമാർ പരാതി നൽകിയിരുന്നു. മഴ പെയ്ത് വീട് ചോര്ന്നൊലിച്ച് പൂപ്പല്ബാധയുണ്ടായെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തങ്ങൾ ചെലവാക്കിയ മുഴുവൻ തുകയും തിരികെ നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

2019-ലാണ് നിക്കും പ്രിയങ്കയും എൽ എയിൽ വീട് വാങ്ങുന്നത്. വീട് വാങ്ങിയെങ്കിലും ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനു വേണ്ടി മാസങ്ങൾ ചെലവഴിച്ചിരുന്നു. ഏഴ് കിടപ്പുമുറികള്, ഒമ്പത് കുളിമുറികള്, താപനില നിയന്ത്രിക്കാവുന്ന വൈന് സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയറ്റര്, ബൗളിങ് ആലി, സ്പാ, സ്റ്റീം ഷവര്, ജിം, ബില്യാർഡ് റൂം എന്നിവയടങ്ങുന്ന ആഡംബര ഭവനമാണിവരുടേത്.

ഒമർ ലുലു ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും റഹ്മാനും നായകന്മാർ; ചിത്രീകരണം ആരംഭിച്ചു

To advertise here,contact us