മോഹൻലാലിന്റേയും ശോഭനയുടെയും മകൾ; L 360ൽ അമൃത വർഷിണിയും

ഏറെ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് നിരവധി ഫോളോവേർസ് ഉണ്ട്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ശോഭന എന്നിവർ ജോഡികളായി ചിത്രത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ അമൃത വർഷിണി.

ഇൻസ്റ്റഗ്രാമിൽ കണ്ടെന്റ് ക്രീയേറ്റർ ആയ അമൃത വർഷിണി വിദ്യാത്ഥിയാണ്. ഏറെ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് നിരവധി ഫോളോവേർസ് ഉണ്ട്. ചിത്രത്തിൽ അമൃതയുടെ സീനുകൾ ചിത്രീകരണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

'ഇനി മാറ്റൂല്ല'; മാരിവില്ലിൻ ഗോപുരങ്ങൾ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെയാണ് L 360 ൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

To advertise here,contact us