വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

2017 ൽ ഗോവയിൽ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും ആഡംബര വിവാഹം.

dot image

ഫാഷൻ സ്റ്റെലിഷ് ലുക്കുകളിൽ എത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കാറുള്ള താരമാണ് സാമന്ത. എല്ലേ സസ്റ്റെയ്നബിലിറ്റി അവാർഡ് നിശയ്ക്ക് സാമന്ത എത്തിയത് വിവാഹ വസ്ത്രത്തിലായിരുന്നു. എന്നാൽ അടിമുടി മാറ്റങ്ങളാണ് ഗൗണിൽ സാമന്ത വരുത്തിയത്.

നാഗചൈതന്യയുമായുള്ള വിവാഹത്തിന് ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങുകൾക്ക് സാമന്ത ധരിച്ചത് വൈറ്റ് ഓഫ് ഷോൾഡർ ഗൗണായിരുന്നു. ഡിസൈനർ ക്രെഷ ബജാജ് ആയിരുന്നു ഈ മനോഹര ഗൗൺ ഡിസൈൻ ചെയ്തത്. സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും ക്രെഷയാണ്. പുതിയ രൂപത്തിൽ മാറ്റം വരുത്തിയ ബ്ലാക്ക് ഗൗൺ ധരിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഗൗണിന്റെ മേക്ക്ഓവർ വീഡിയോ ഡിസൈനറും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ൽ ഗോവയിൽ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും ആഡംബര വിവാഹം. ഹിന്ദു, ക്രിസ്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും വിവാഹ ബന്ധം ഏറെ നീണ്ടുനിന്നില്ല. 2021 ൽ ഇരുവരും വേർപിരിയുന്നതായി അറിയിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us