'ടോക്സിക്ക്' ആകാൻ കരീന ഇല്ല, പകരം നയൻതാര റെഡിയോ ?

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള് പുരോഗമിക്കുകയാണ്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനാകുന്ന ചിത്രം ടോക്സിക്കിൽ നിന്ന് കരീന കപൂർ പിൻവാങ്ങി. യാഷിന്റെ സഹോദരി വേഷത്തിലേക്കാണ് കരീനയെ പരിഗണിച്ചതെങ്കിലും ഷെഡ്യൂളിന് ഡേറ്റ് പ്രശ്നം വന്നതോടെയാണ് കരീന പിന്മാറിയത് എന്നാണ് റിപ്പോര്ട്ട്. ചിത്രത്തിൽ നയൻതാരയെയും പരിഗണിക്കുന്നുണ്ട്.

കരീനയുടെ പകരമാണോ നയന്താരയെ പരിഗണിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും പിങ്ക് വില്ല റിപ്പോര്ട്ടില് നയന്താരയോട് പറഞ്ഞതും സഹോദരി വേഷമെന്ന സൂചനയുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ഒന്നും ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓൺലൈനിലൂടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവരസമുണ്ടെന്ന് നടി ജ്യോതിക; ട്രോളി സോഷ്യൽ മീഡിയ

അടുത്തിടെ പിങ്ക് വില്ലയുടെ റിപ്പോര്ട്ടില് ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്ന് പറഞ്ഞിരുന്നു. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

To advertise here,contact us