കാട്ടുപോത്തിന്റെ വീറോടെ അവനെത്തുന്നു; മാരി സെൽവരാജ്-ധ്രുവ് ചിത്രം ടൈറ്റിൽ പ്രഖ്യാപിച്ചു

കാട്ടുപോത്തിനെ പോലെ ഓടാൻ തയാറായിരിക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ

dot image

തമിഴ് സിനിമയിൽ വേറിട്ട ഉള്ളടക്കങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് അനൗൺസ് ചെയ്തിരിക്കുന്നത്. 'ബൈസൺ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് പോലെ കാട്ടുപോത്തിനെ പോലെ ഓടാൻ തയാറായിരിക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ.

'അവൻ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവൻ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മാരി സെൽവരാജ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു പോസ്റ്ററിൽ പോത്തിന്റെ കാലുകളോടൊപ്പം മനുഷ്യന്റെ ചെളി പുരണ്ട കാലായിരുന്നു കാണാൻ കഴിഞ്ഞത്.

പാ രഞ്ജിത്ത് ആണ് 'ബൈസൺ' നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നത് എന്നും ബയോപിക് ആകാനും സാധ്യതയുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. തമിഴ്നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷന്റെ ജീവിതമാണ് സിനിമയാക്കുന്നതെന്നും സൂചനയുണ്ട്. വിവരങ്ങൾ ശരിയെങ്കിൽ ധ്രുവ് തന്നയാണ് മാനത്തി ഗണേഷ്.

'എന്താ പടം... 'ആവേശം' മസ്റ്റ് വാച്ച്'; ആഹ്ലാദത്തിൽ മൃണാൾ താക്കൂർ, പങ്കുവെച്ച് നസ്രിയ
dot image
To advertise here,contact us
dot image