'ഇന്ത്യൻ' വന്നിട്ട് 28 വർഷം, ഇനി സേനാപതിയുടെ രണ്ടാം വരവിനുള്ള സമയം

ഇന്ന് ഇന്ത്യൻ ചിത്രം റിലീസ് ചെയ്ത് 28 വർഷം തികയുകയാണ്

കമൽഹാസൻ-ശങ്കർ ടീമിന്റെ 'ഇന്ത്യൻ 2' അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. ഇന്ന് ഇന്ത്യൻ ചിത്രം റിലീസ് ചെയ്ത് 28 വർഷം തികയുകയാണ്. 1996 ലെ തമിഴ് ചിത്രത്തിന്റെ തുടർച്ച കമൽഹാസന്റെ ലുക്കിൽ താരതമ്യപ്പെടുത്തി അണിയറ പ്രവർത്തകർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യ 2വിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ റിലീസ് ജൂണിലാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇന്ത്യൻ രണ്ടാം ഭാഗത്തിന് പിന്നാലെ ഇന്ത്യൻ 3 ഉം ഉടൻ എത്തിയേക്കും എന്ന സൂചനയും ഏതാനും നാൾ മുൻപ് എത്തിയിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായെന്നാണ് വിവരം. 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യന്റെ' രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉലക നായകന്റെ ആരാധകർ.

The iconic role that earned our Ulaganaygan many accolades! 🏅 Now, it's time to call back the legend, Senapathy! 🤞🏻 #ComeBackIndian 🫡🇮🇳#Indian 🇮🇳 #28YearsOfINDIAN #28YearsOfSenapathy #28YearsOfPanIndiaBBIndian@ikamalhaasan @shankarshanmugh @LycaProductions @RedGiantMovies_ pic.twitter.com/26Kc0Fgyxi

ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

To advertise here,contact us