ലാലേട്ടന്റെ സ്ക്രീന് കളറാക്കാന് ഫര്ഹാന് ഫാസിലും; 'എല് 360' അപ്ഡേറ്റ്

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്

തരുണ് മൂര്ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്ലാലിന്റെ 360-ാം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേമികള്. സിനിമയുടേതായി പുറത്തു വരുന്ന ഓരോ വാര്ത്തകളും ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുക്കുന്നത്. സിനിമയില് ഫര്ഹാന് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇപ്പോള് അറിയിച്ചിരിക്കുകയാണ് നിര്മ്മാതാക്കളായ രജപുത്ര.

'എല് 360'-യ്ക്ക് ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത് എന്ന വാര്ത്തയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. തരുണിന്റെ 'ഓപ്പറേഷൻ ജാവ'യ്ക്കും സംഗീതം ഒരുക്കിയത് ജേക്ക്സ് തന്നെയായിരുന്നു. ജേക്ക്സിന്റെ ആദ്യ മോഹൻലാൽ ചിത്രമാണ് 'എല് 360'. മാത്രമല്ല മലയാളത്തിന്റെ എവര്ഗ്രീന് കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

ബോളിവുഡിനെ തട്ടിയെടുത്ത് ഈ താരറാണിമാര്; ബോക്സ് ഓഫീസില് 'ക്രൂ' നേടിയത്

To advertise here,contact us