പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്ലറുമെല്ലാം ഒരു ചിരി വിരുന്ന് ഉറപ്പ് നേരത്തെ നൽകയതിനാൽ തന്നെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയായിരുന്നു. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ വമ്പൻ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
#GuruvayoorAmbalaNadayil - WINNER!🔥👏SUPERB FUN ENTERTAINER!😂🔥 pic.twitter.com/iLnQgchEFP
#GuruvayoorAmbalaNadayil Entertainer.Winner 🏆🏆🏆Detailed review soon. pic.twitter.com/IIaIGQVbrJ
ആദ്യ പകുതിയും രണ്ടാം പകുതിയും ചിരിയുടെ ആഘോഷമാണ് തീർത്തത് എന്നാണ് പ്രഷക പ്രതികരണങ്ങൾ. 'മികച്ച കോമഡിയുടെ സമന്വയം','ബേസിൽ- പൃഥ്വി കോംബോയുടെ പീക്ക് അഴിഞ്ഞാട്ടം', 'ബാക്കിയുള്ള അഭിനേതാക്കളും തിളങ്ങി'. 'ഒരു പൂർണ്ണമായ രസകരമായ പാക്കേജ്' എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.
Anaswara continous boxoffice thookiyadi 🔥Nadippin Nayika #GuruvayoorAmbalaNadayil pic.twitter.com/aKvdhcjHKt
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
Positive Response Showering For Guruvayoor Ambala Nadayil ❤🔥Another Hit On Cards 🎯 #Prithviraj #BasilJoseph #GuruvayoorAmbalaNadayil pic.twitter.com/U5c2rmIZ3N