ഇരട്ട വേഷത്തിൽ സിമ്പു, ഒപ്പം രണ്ട് നായികമാരും; എസ്ടിആർ 48ൽ ജാൻവിയും കിയാരയും?

പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം

'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'എസ്ടിആർ 48'. ചിമ്പു നായകനാവുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും കിയാര അദ്വാനിയും നായികമാരാകുമെന്ന് റിപ്പോർട്ട്. നേരത്തെ മൃണാൾ താക്കൂർ, ദീപിക പദുകോൺ എന്നിവരെയായിരുന്നു നായികമാരായി പരിഗണിച്ചിരുന്നത്. ഇരുവർക്കും പകരമാണ് ജാൻവിയും കിയാരയും സിനിമയിൽ നായികമാരാകുന്നത്.

പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. കമല്ഹാസന്റെ രാജ് കമല് ഫിലിം ഇന്റര്നാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം. കമല്ഹാസനും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 100 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകൾ.

മമ്മൂക്കയുടെ അടി... രാജ് ബി ഷെട്ടിയുടെ ഇടി...; ടർബോയ്ക്ക് കർണാടകയിൽ റെക്കോർഡ് സ്ക്രീൻസ്

ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിമ്പുവിന്റെ 'പത്തു തല' എന്ന ചിത്രത്തിന് ശേഷമുള്ള ആദ്യ ചിത്രമാണിത്. 'കെജിഎഫ്', 'സലാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രവി ബർസൂറാണ് 'എസ്ടിആർ 48'ന് സംഗീതം നിർവഹിക്കുന്നത്.

To advertise here,contact us